Thursday 23 April 2009

പ്രണയം , പരിപാവനം .........

ആരോടായിരുന്നു ആദ്യ പ്രണയം ?
 
ഓര്‍മ്മ വരുന്നില്ല.

 ആരോടായിരുന്നു തീവ്രപ്രണയം ?

 അതോര്‍മ്മ വരുന്നു.

 അതൊരു രഹസ്യമായിക്കട്ടേ. ഞാനും, അവളും അറിഞ്ഞാല്‍ പോരെ?

പേരു ചോദിച്ചും , പുസ്തകം ചോദിച്ചും ,
 പൂവു ചോദിച്ചും , പുന്നാരം ചോദിച്ചും
 പ്രേമമെന്നിലുണ്ടക്കുവാനര്‍ഥിച്ചു മല്ല നിന്നൊടെനിക്കു പ്രേമമുണ്ടായി


എന്നല്ലെ കവിവചനം ?



ഏതൊരു പ്രണയത്തെയും പോലെ ഇതും ഒരു ഏക ദിശാ പ്രണയം തന്നായിരുന്നു; ഒരു പ്രത്യേകത എന്തെന്നാല്‍ , ഞാനവളെ പ്രണയിക്കുന്നതവള്‍ക്കറിയാമായിരുന്നു. ഒന്നിച്ചൊരേ ബസ്സില്‍ യാത്ര, ചോദ്യങ്ങള്‍ക്കു കാച്ചിക്കുറുക്കിയ മറുപടി........ മതി!!! ഒരു പ്രേമഭിക്ഷുവിനിതില്‍പ്പരം എന്തു വേണം ?



പഠനങ്ങള്‍ക്കിടയിലെ ഇടവേളയില്‍ കൈമാറുന്ന കൊച്ചു കൊച്ചു വാക്കുകള്‍, നറും തമാശകള്‍ ...... പഠനം തീര്‍ന്ന കാലഘട്ടത്തില്‍ ഇരുവരും കൈമാറിയ അനേകം കത്തുകള്‍ ......... പ്രണയമൊരു നൊമ്പരമാണല്ലേ?



ഒരു നിരാശാകാമുകനാകാന്‍ ഞാനൊരുക്കമല്ലായിരുന്നു. അതവള്‍ക്കുമറിയാമായിരുന്നൂ. അതായിരുന്നാ പ്രണയത്തിന്റെ വിജയവും ...........


ഇപ്പോളവള്‍ എവിടെയാണാവോ? എവിടെയായിരുന്നാലും നിനക്കു നല്ലതു വരട്ടേ.......


"ചൂടാതെ പോയി നിനക്കായി ഞാനെന്‍ ചോര ചാറിച്ചുവപ്പിച്ചൊരീ പനിനീര്‍ പൂവുകള്‍ ;
 കാണാതെ പോയി നിനക്കായി ഞാനെന്‍ പ്രാണെന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍ ;
 ഒന്നു തൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍  ഇന്നും നിനക്കായി തുടിക്കുമെന്‍ തന്ത്രികള്‍ ;
 അന്ധമാം സംവല്‍സരങ്ങള്‍ക്കക്കരെ, അന്ധമെഴാത്തൊരാ ഓര്‍മ്മകള്‍ക്കക്കരെ; 
കുങ്കുമം തൊട്ടു വരുന്ന ശരത്കാല സന്ധ്യയാണിന്നു നീ എനിക്കോമനേ;
ദുഃഖമാണെങ്കിലും നിന്നെ കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനേ; 
എന്നെന്നുമെന്‍ പാന പാത്രം നിറയ്ക്കട്ടേ നിന്നസാന്നിദ്ധ്യം പകരുന്ന വേദന"

( കടപ്പാട് : ബാലചന്ദ്രന്‍ ചുള്ളിക്കാട് )

1 comment:

Sajith said...

ഒടുവിലന്യന്റെ, അന്യന്റെയാമവൾ
അവളെ ഞാനുമ്മവെച്ചപോൽ മറ്റൊരാൾ,
അവളുടെ നാദം
സൗവർണ്ണ ദീപ്തമാ മൃദുലമേനി, അനന്തമാം കണ്ണുകൾ,
ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാ-
നവളെയെന്നതു നിശ്ചയം, എങ്കിലു
മവളെയെത്രമേൽ സ്നേഹിച്ചിരുന്നു ഞാൻ...

(ഏറ്റവും ദുഖഭരിതമായ വരികൾ)