പഴഞ്ചൊല്ലിനും ഉപദേശത്തിനും പഞ്ഞമില്ലാത്ത നമ്മുടെ നാടിനെ പറ്റി വിദേശിമാര്‍ക്കുള്ള അഭിപ്രായമാണു താഴെ കൊടുത്തിരിക്കുന്നത്:
http://in.news.yahoo.com/32/20080716/1072/ten-badly-behaved.ഹ്ത്മ്ല്‍
അതിഥിയെ ദൈവമായി കരുതേണ്ട സ്ഥാനത്ത്, അതിഥി അറിയാതെ താക്കോല്‍ പഴുതിലൂടെ ഒളിഞ്ഞു നോക്കുക; പറ്റിയാല്‍ സ്ത്രീ അതിഥിയെ ഒന്നു തോണ്ടുക..., ടിപ്പ് കിട്ടാന്‍ എന്തു തറപ്പണിയും ചെയ്യുക.... പോരേ പൂരം !!!! ഇതു ഇന്ത്യക്കാരന്റെ കൂടപ്പിറപ്പാണെന്ന് തോന്നുന്നു. (ഒളിഞ്ഞു നോട്ടവും , ഞോണ്ടലും , വഴി നിറയെ മാലിന്യങ്ങള്‍ തള്ളലും ....)
ഒരു തവണ ഇതൊക്കെ അനുഭവിക്കുന്ന സായിപ്പ് അടുത്ത തവണ ഒരു വണ്ടി നിറയെ സ്വന്തം നാട്ടുകാരെയും ഈ ആതിഥ്യം അനുഭവിപ്പിക്കാന്‍ ചുമന്നു കൊണ്ടു വരുമെന്ന വല്ല വ്യമോഹവും നമ്മുടെ നാട്ടുകാര്‍ക്കും , അതിലുപരി ഭരണാധികാരികള്‍ക്കുമുണ്ടോ ?
Thursday, 17 July 2008
Wednesday, 21 May 2008
കോത്തീക്കണ്ണാ....നോക്കല്ലേ.........!!!!!!!!!
ചുക്കില്ലാത്ത കഷായമില്ല എന്നു പറഞ്ഞപോലായിരുന്നു ധനപാലന്‍ സാര്‍ എന്ന ഡ്രോയിങ് അദ്ധ്യാപകന്റെയും കാര്യം. ഏതു കാര്യത്തിനും : അതു നല്ലതോ, ചീത്തയോ എന്നൊന്നും ഒരു പ്രശ്നമല്ല! കേറി ഇടപെട്ടുകളയും!!!!!!! (മിക്കവാറും എല്ലാ കാര്യവും ഇത്തരത്തില്‍ ഇടപെട്ട് കുളമാക്കിയ ചരിത്രമേ അങ്ങേര്‍ക്കുള്ളു...)
സ്ക്കുളിലെ മണിയടിക്കണോ? സാര്‍ റെഡി! സ്ക്കൂള്‍ ആനിവേഴ്സറിയ്ക്ക് കാര്‍ന്നോരാകണോ? മൂപ്പര്‍ റെഡി..!! ഇത്രയും ആത്മാര്‍ത്ഥത വേറെ ആര്‍ക്കുണ്ടു? സ്വന്തം വിഷയം ഡ്രോയിങ്ങ് ആയതിനാല്‍ ഇഷ്ടം പോലെ സമയവും ഇത്തരം പരിപാടിക്ക് അദ്ദെഹത്തിനുണ്ട്. പോരെങ്കില്‍ , ക്ലാസ്സ് കട്ട് ചെയ്ത് നടക്കുന്നവനെയൊക്കെ , പൊക്കി സ്റ്റാഫ് റുമില്‍ കൊണ്ടു പോയി "ഉപദെശിച്ചു " പീഡിപ്പിക്കുന്ന ഒരു ചെറിയ അസുഖവും ഉണ്ടായിരുന്നു.
ഇത്രയൊക്കെ നല്ല കാര്യം ചെയ്ത് സ്വന്തം സ്ഥാപനത്തെയും അതിലെ ആയിരക്കണക്കിനു വരുന്ന കുട്ടികളുടെയും രക്ഷകര്‍ത്താവുമൊക്കെ ചമഞ്ഞ് നടന്ന ഈ പുണ്യാത്മാവിനെങ്ങനെ "കോത്തീക്കണ്ണന്‍" എന്ന പേരു കിട്ടി? പറയാം, പിടയ്ക്കാതെ......
സ്കൂളിലെ പരീക്ഷയ്ക്ക് കുട്ടികള്‍ കൃത്രിമം കാട്ടാതിരിക്കാന്‍, എഴുതുന്ന ഓരോ പരീക്ഷാപേപ്പറിലും ബന്ധപ്പെട്ട അദ്ധ്യാപകന്‍ ഒപ്പിട്ട് നല്ക്കണമല്ലോ? അങ്ങനെ ഒരു പരീക്ഷാ കാലത്ത്, ധനപാലന്‍ സാര്‍ ഇതു പോലെ ഒപ്പിട്ടുകൊണ്ടിരുന്നപ്പോള്‍ , പിറകു വശത്തെ ബഞ്ചില്‍ നിന്നും ഒരു പിറുപിറുപ്പു കേട്ടു. അന്നേരം സാര്‍ പറഞ്ഞു : "എനിക്ക് പിറകില്‍ ഒരു കണ്ണു ഉണ്ടു". ഏതോ ഒരാള്‍ ഗുരുദക്ഷിണയായി അന്നേരം തന്നെ നല്കിയ പേരാണു "കോത്തിക്കണ്ണന്‍". എന്തായാലും , പിന്നെ ആ പേരു പറഞ്ഞാലേ സഹ അദ്ദ്യാപകര്‍ക്കു പോലും അദ്ദെഹത്തെ അറിയു എന്നു പറഞ്ഞാല്‍ , ആ പേരിന്റെ ഒരു ഗ്ളാമറേ!!!!!!!!!
പരീക്ഷാ ഹാളില്‍ വന്നാല്‍ ഇദ്ദെഹത്തിന്റെ വക ചില നമ്പരുകളുണ്ടു. അതിലൊന്നു കാക്കയെ ഓടിക്കുന്ന വിധമാണു. കൈയിലെ ചൂണ്ട് വിരലും പിന്നെ നടു വിരലും തെറ്റാലി പോലെ പിടിച്ചു കാക്കയെ ഉന്നം പിടിക്കുന്ന കണ്ടാല്‍ , ഏതു കാക്കയും ഇങ്ങെരുടെ തലയില്‍ തന്നെ ഉന്നം തെറ്റാതെ തൂറിയേച്ചു പറന്നു പോകും!!! പിന്നെ മറ്റൊന്ന് , ചൂരലോ, സ്കെയിലോ, മുകളിലെയ്ക്ക് ഇട്ടെച്ച്, ഒരു ചോദ്യമുണ്ടു: " ഇത് മൂക്ക് വെച്ച് പിടിക്കുന്നത് കാണണോ?". ഇപ്പം തന്നെ ഒരു മാജിക്ക് പ്രതീക്ഷിച്ച് വായും തുറന്നിരിക്കുന്നവരെ വിഡ്ഡിയാക്കി കൊണ്ട് അങ്ങേര്‍ തന്റെ വിരല്‍ വച്ച് മൂക്കില്‍ പിടിക്കും ; സ്കെയിലും , ചൂരലും താഴെയും കിടക്കും !!
കുറച്ചു നാള്‍ ഗള്‍ഫില്‍ ജോലി ചെയ്തതിന്റെ ഓര്‍മ്മയ്ക്ക്, അവിടുത്തെ വിശെഷങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിളമ്പുമ്പോള്‍ , വിദ്യാര്‍ത്ഥികള്‍ സഹിക്കുകയേ മാര്‍ഗ്ഗമുള്ളു.
പുലിക്കൊടന്‍ ചന്ദ്രമോഹനന്‍ സാറും , കോത്തിക്കണ്ണനും "അപാര" സ്നേഹത്തിലായിരുന്നു. ഒരിക്കല്‍ ഒരു സേവന വാരത്തിനു, പുലിക്കൊടനെ പറ്റി കോത്തിക്കണ്ണന്‍ "ഇച്ചീച്ചി" പറഞ്ഞെന്ന് ആരോ പുലിക്കോടനെ അറിയിച്ചു. അദ്ദെഹത്തില്‍ നിന്നും കിട്ടിയ മറുപടി അപാരമായിരുന്നു :"അല്ലെലും ആ @#%*& മോന്‍ എന്നെ പറ്റി വേണ്ടാത്തതെ പറയൂ...പരിപാടിയുണ്ടടാ. അവനു ഞാന്‍ വച്ചിട്ടുണ്ട്!!!".
അന്നു സ്റ്റാഫ് റുമില്‍ വച്ച് 2 പേരും ഭയങ്കര തെറി വിളിയായിരുന്നു. അതിന്റെ ഫലമായി ഞങ്ങള്‍ക്ക് പുതിയ പല വാക്കുകളും , ഗുരുനാഥന്‍മാരില്‍ നിന്നും പഠിക്കാന്‍ കഴിഞ്ഞു...(പ്രിയ സുഹൃത്ത സതീക്ഷ് പറഞ്ഞപ്പോഴാണു ഈ കഥ ഓര്‍മ്മ വന്നത്).
ഓരോ വിദ്യാര്‍ത്ഥിയേയും കൈപിടിച്ച്, പടം വരപ്പിച്ചു വലിയ പ്രശത്നാക്കാമെന്നൊന്നും അദ്ദെഹം ആരോടും വാക്കു നല്കിയിരുന്നില്ല. എന്നാലും കുട്ടികളുമായി ഒരു ആത്മബന്ധം നിലനിര്‍ത്തിയിരുന്നു. പുകവലിയ്ക്കാന്‍ തീപ്പെട്ടി ചോദിച്ചാല്‍ ഒരു മടിയും കൂടാതെ തരുന്ന, "ആരും കാണാതെ വലിച്ചൊണം", എന്നൊരു എളിയ ഉപദെശവും തരുന്ന പ്രിയ കോത്തിക്കണ്ണനെ എങ്ങെനെ മറക്കും? പഴുതാര മീശയും, വീതുളി കൃതാവും, ഇരട്ടപോക്കറ്റുള്ള അരക്കൈയ്യന്‍ ഷര്‍ട്ടുമിട്ട്, അലങ്കാര പണിയുള്ള സ്വന്തം സൈക്കിളില്‍ ,സ്ക്കുളിലെ ഫസ്റ്റ് ബെല്ലിനു മുമ്പ് ചെത്തി കുട്ടപ്പനായി വരുന്ന ആ രൂപത്തെ എങ്ങനെ മറക്കും?
വെറുമൊരു ഡ്രോയിങ് അദ്ധ്യാപകനായ അദ്ദെഹത്തിനീ വട്ടപ്പെരു നല്കിയനുഗ്രഹിച്ച പേരറിയാത്ത എന്റെ മുന്‍ഗാമിക്കും സ്വസ്തി.........

Monday, 12 May 2008
നീയൊക്കെ എന്തിനാടാ വരുന്നേ....ങേ....?????????????
ഒത്ത ഉയരം. അതിനൊത്ത വണ്ണം. ഡോള്‍ബിയും,ഡിജിറ്റല്‍ ട്രാക്ക് സൌണ്ടും തോല്ക്കുന്ന നല്ല മുഴക്കമുള്ള ശബ്ദം.....സ്വതേ ചുവന്ന കണ്ണുകള്‍. ഇടത്തേ കൈയില്‍ ഒരു റാഡോ വാച്ച്....ബെല്‍ ബോട്ടം പാന്റ്.....തല ഉയര്‍ത്തിയുള്ള നടത്തം ....
വാ അല്പ്പം തുറന്ന്, കീഴ്ത്താടിയിലെ പല്ലു കൊണ്ട് മേല്‍ത്താടിയിലെ ഉളിപ്പല്ലു ചവയ്ക്കുന്ന ശീലം....ഒരു ഉരുള മൂക്കുപ്പൊടി ഒന്നിച്ചു വലിച്ചു കയറ്റി പോത്ത് അമറുന്ന പോലെ തുമ്മുന്ന സ്വഭാവം.....
സുരാജ് വെഞ്ഞാറമ്മൂട് "യെവന്‍ പുലിയാ ട്ടാ........" എന്ന് പറഞ്ഞ് പ്രസിദ്ധമാക്കും മുമ്പേ എന്റെ സ്ക്കുളിലെ മുന്‍ഗാമികള്‍ ആരൊ ഇട്ട വട്ടപ്പേരാണു "പുലിക്കോടന്‍"
ഇതു ഞങ്ങളുടെ സ്വന്തം ചന്ദ്രമോഹനന്‍ സാര്‍.......... താമസം സ്കൂളിനടുത്ത് തന്നെ. ശരിക്കും പറഞ്ഞാല്‍ സ്കൂള്‍ ഗ്രൌണ്ടിനടുത്ത്...
സ്കൂളിലെ ഒരു വിധത്തിലുള്ള അലവലാതികളുടെ പേടിസ്വപ്നം.....
വെറുതേ റോഡിലിറങ്ങി സിന്ദാബാദ് വിളിച്ച്, വഴിയേ പോകുന്ന വണ്ടിക്ക് കല്ലെറിയുന്നവനെയോക്കെ ഒതുക്കാന്‍ പോലീസുകാര്‍ അടിക്കാന്‍ ഉപയോഗിക്കുന്ന മാതിരിയുള്ള ചൂരലായിരുന്നു സാറിന്റെയും ആയുധം....
ഇഷ്ട വിഷയം കണക്ക്. ടൈം പാസ്സിനു സ്ക്കുള്‍ സൊസൈറ്റിയും ഉണ്ടായിരുന്നു. ആ ഇനത്തില്‍ കുറെ തുട്ട് അദ്ദെഹം അടിച്ചു മാറ്റിയെന്ന് ശത്രുക്കള്‍ പറഞ്ഞു പരത്തുന്നുണ്ട്. വിശ്വസിക്കരുത്......!!!!!!!!!!
ബോര്‍ഡില്‍ ഒരു കണക്ക് എഴുതിയിട്ട ശേഷം പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് ഒരു ഡയലോഗ് ഉണ്ട് :
"SIMPLE IDEA. WHATEVER MAY BE THE PROBLEM, WE CAN DO IT SIMPLY".
അന്നും , ഇന്നും എനിക്ക് ഇതിന്റെ അര്‍ത്ഥം അറിയില്ല എന്നു പറഞ്ഞാല്‍ ഗുരുനിന്ദയാകുമോ.....?????????
സ്ക്കുള്‍ ജീവിതത്തിനു ശേഷവും ജയറാമിനും, സതീഷിനും, ഗുണ്ടീച്ചി സന്തോഷിനും ഇതായിരുന്നു മിമിക്രി നടത്താന്‍ സ്ഥിരം നമ്പര്‍ !!!!!!!!!!
ക്ലാസ്സില്‍ കയറാതെ കറങ്ങി നടക്കുന്നവനെ പിടിക്കാന്‍ അദ്ദെഹത്തിനു സ്വന്തം രീതികളുണ്ടായിരുന്നു. ഒരു സാമ്പിള്‍ ഇതാ:
കടലാസും, കന്നാസും പോലെ കഴിഞ്ഞിരുന്ന ജയഘോഷും ,ജയചന്ദ്രനും , പതിവു പോലെ ക്ലാസ്സ് കട്ട് ചെയ്ത് സൈക്കിളില്‍ ഒരു ഊട് വഴിയിലൂടെ വരവേ പുലിക്കോടന്റെ മുന്നില്‍ ചെന്നു ചാടി. അങ്ങെരാകട്ടെ, സ്കൂളിലെ സൊസൈറ്റിയുടെ പേരും പറഞ്ഞ് മിക്കപ്പോഴും മുങ്ങി നടക്കുന്ന വിദ്വാനും. പിറ്റേന്ന് രാവിലെ ക്ലാസ്സില്‍ വച്ച് അറ്റെന്‍ഡന്‍സ് എടുക്കവേ, ജയചന്ദ്രനേയും ഘോഷിനേയും പുലി പൊക്കി.
"ഇന്നലെ നീയൊക്കെ തെക്കൊട്ട് പോകുന്ന കണ്ടല്ലോ? നിനക്കൊക്കെ വടക്കോട്ട് പൊയ്ക്കൂടെ? " ഇതു പറയുകയും അവന്മാരുടെ ചന്തിക്ക് പെട വീഴുകയും ചെയ്തത് മിന്നല്‍ വേഗത്തിലായിരുന്നു.......അതാ പറഞ്ഞെ, ആശാനു അടുപ്പില്‍ തൂറാം; ശിഷ്യനു പറ്റില്ല............
അദ്ദെഹത്തിന്റെ വീട്ടില്‍ റ്റൂഷനു പോകുമായിരുന്നു. കൂട്ടിനു ജയറാം , ബള്‍ബ് മനൊജ്, ചൂര സൂരജ്, മുതലായവരുണ്ടായിരുന്നു. വീട്ടിലെ സ്വീകരണമുറി നിറയെ പുലിക്കോടന്റെ പലവിധത്തിലുള്ള ഫോട്ടോകളാല്‍ അലംകൃതമായിരുന്നു. മീശയുള്ളത്, മീശയില്ലാത്തത്, സിഖ്കാരനെ പോലെ തലപ്പാവും താടിയും ഉള്ളത്, "വൈശാലി" സിനിമയിലെ ലോമപാദ രാജാവിനെപ്പോലെ തലമുടി നീട്ടിവളര്‍ത്തിയത്......അങ്ങനെ ഒട്ടനവധി പോസിലുള്ള ചിത്രങ്ങള്‍ അലങ്കരിച്ച സ്വീകരണ മുറിയിലിരുന്നാണ്‍ അദ്ദേഹം ഞങ്ങളെ റ്റൂഷന്‍ എടുത്തിരുന്നത്. ആയ കാലത്ത് ഒരു കൊച്ചു കൃഷ്ണന്‍ ആയിരുന്നെന്നു പലരും പറയുന്നുണ്ട്......ദോഷം പറയരുതല്ലോ? നാട്ടില്‍ പുലി ആണെങ്കിലും വീട്ടില്‍ ഒരു എലിയായിരുന്നു അദ്ദെഹം. പെണ്ണുമ്പിള്ളയുടെ മുന്നില്‍ എലിയെ പോലെയും ഞങ്ങളുടെ മുന്നില്‍ പുലിയെ പോലെയും ഉള്ള പാവം പുലിക്കൊടന്‍..........
ക്ലാസ്സിലെ മുന്‍ ബെന്‍ച്ചിലിരിക്കുന്ന എന്നെപ്പൊലുള്ള കുരുട്ടുകളുടെ നേതാവായിരുന്നു കൊതുകു സജു. ഒരു ദിവസം അവനൊരു ഭയങ്കര കണ്ടുപിടിത്തം നടത്തി...."നോക്കടാ!!!! പുലിക്കോടന്‍ ജട്ടിയിട്ടിട്ടില്ല!!!!!!!!!..."മുന്‍ബെന്‍ന്ചിലിരിക്കുന്നതു കൊണ്ടും , അദ്ദെഹത്തിന്റെ ബെല്‍ബോട്ടം പാന്റിന്റെ സവിശെഷത കൊണ്ടും സങ്ഗതി ശരിയാണെന്ന് പിടികിട്ടി. കമ്പിയില്ലാ കമ്പി വഴി വിവരം എല്ലാവനും അറിഞ്ഞു. ഇതൊന്ന് ശരിക്കു കാണാന്‍ എന്തായിരുന്നു തിരക്ക്............ എന്തായാലും മുന്‍ ബെന്ചിലിരുന്നു കൊതുകും ഞാനുമൊക്കെ ഒപ്പിക്കുന്ന കുരുത്തക്കെടുകള്‍ക്ക് അടി വാങ്ങുന്നത് പിറകിലിരിക്കുന്നവന്‍മാരാണ്.
"നീയൊക്കെ ക്ലാസ്സില്‍ കയറിയില്ലെങ്കില്ലും ഒന്നുമ്മില്ല! അറ്റെന്‍ഡന്‍സ് വേണൊ? ഞാന്‍ തരാം!!!!!!!! സിനിമാ കാണാന്‍ കാശ് വേണൊ!!!!! അതും തരാം...........!!!!!!!!!!!!!" . ഇതും അദ്ദെഹം പറഞ്ഞതു തന്നെ. ക്ലാസ്സിലെ അലവലാതികളെ ഒഴിവാക്കാന്‍ അദ്ദെഹം കണ്ട മാര്‍ഗ്ഗം !!!! ഇതു പോലെ നമ്മെ സ്നേഹിക്കുന്ന ഗുരുനാഥന്‍മാര്‍ ഇന്നത്തെ തലമുറയ്ക്കന്യം.....
പുറമേ പരുക്കനായിരുന്നെങ്കിലും, അകമെ മൃദുല ഹൃദയവുമായിരുന്ന അദ്ദേഹത്തെപ്പോലെ ഒരദ്ധ്യാപകനെ പിന്നീടുള്ള വിദ്ധ്യാര്‍ത്ഥി ജീവിതത്തില്‍ കണ്ടു മുട്ടിയിട്ടില്ല..........
നന്മയുടെ രൂപം ചിലപ്പോള്‍ പരുക്കനായിരിക്കും , അല്ലേ കൂട്ടുകാരേ...........?????????

Sunday, 11 May 2008
Thursday, 8 May 2008
പാവാട പ്രായത്തില്‍.......
അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണു ഈ കഥ നടക്കുന്നത്. അഞ്ച് മുതല്‍ പത്ത് വരെയുള്ള ഓരോ ക്ലാസ്സിലും, ഇങ്ഗ്ലീഷ് മീഡിയത്തിനു ഒരു ഡിവിഷന്‍ മാത്രമായിരുന്നു എന്റെ സ്കൂളില്‍ അന്നുണ്ടായിരുന്നത്.
മലയാളം മീഡിയത്തില്‍ എട്ടാം ക്ലാസ്സ് മുതല്‍ ആണിനെയും പെണ്ണിനെയും വേറെ വേറെ ക്ലാസ്സില്‍ ആക്കുന്ന രീതിയായിരുന്നു അന്ന് നിലനിന്നത്. എന്താ അതിന്റെ കാരണമെന്ന് ഇപ്പഴും അറിയില്ല. സദാചാരപ്രശ്നം വല്ലതുമായിരിക്കും. അന്നിതൊന്നും ഓര്‍ത്ത് തല പുണ്ണാക്കാന്‍ സമയമില്ലായിരുന്നു. ഇങ്ഗ്ലീഷ് മീഡിയത്തിലാകട്ടെ പെണ്ണുങ്ങളുടെ എണ്ണക്കുറവു കൊണ്ട് പ്രത്യേകം ഡിവിഷനു മാനേജ്മെന്റ് ധൈര്യം കാട്ടിയതുമില്ല.
അന്നൊരു ദിവസം ഞാനും ജയഘോഷും കൂടി എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ വല്യച്ചന്റെ മോളെ കാണാന്‍ പോയി. നേരത്തേ പറഞ്ഞ പോലെ, മലയാളം മീഡിയത്തിലെ പെണ്ണുങ്ങള്‍ക്ക് പ്രത്യേകം ഉള്ള ബ്ലോക്കിലാണു ഞാനും ഘോഷും കൂടി പോയത്. ഇന്റെര്‍വെല്‍ സമയത്താണു പോയതെന്നാണു ഓര്‍മ്മ.
ചേച്ചിയോട് സംസാരിച്ചു കഴിഞ്ഞ് പോകാന്‍ നേരമാണു ആ ക്ലാസ്സില്‍ തന്നെയുള്ള മറ്റൊരു പെണ്‍കുട്ടി ഞങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത്. പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയുണ്ടായിട്ടും അതിനു ചേരാത്ത ഇറക്കം കുറഞ്ഞ ഒരു പാവാടയാണു ആ ചേച്ചി ഉടുത്തിരുന്നത്. അതു കണ്ട് ഞാനും, ഘോഷും നിര്‍ദ്ദോഷമായ ഒരു ചോദ്യം ചോദിച്ചു :
"അയ്യോ ചേച്ചീ, പാവാട ചെറുതാണല്ലോ?".
ചേച്ചിമാരോടെല്ലാം യാത്ര പറഞ്ഞു ഞങ്ങള്‍ രണ്ടും തിരികെ ക്ലാസ്സിലേക്ക് പോയി. കഥയുടെ അടുത്ത ഘട്ടം ഇനിയാണ്. അന്നു ആ ക്ലാസ്സില്‍ , സ്കൂളിലെ ഹിന്ദി ടീച്ചറിന്റെ മകളും പഠിക്കുന്നുണ്ടായിറ്റുന്നു. ഞങ്ങളുടെ കമന്റ് വള്ളി പുള്ളി വിടാതെ മകള്‍ അമ്മയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.
രണ്ട് ദിവസം കഴിഞ്ഞ്, തൊട്ടപ്പുറത്തെ ക്ലാസ്സിലെ ശാന്തകുമാരി ടീച്ചര്‍ വന്ന് "ആരാ നവീനും, ജയഘോഷും?" എന്ന കുശലാന്വേഷണം നടത്തിയപ്പോഴാണു സംഗതിയുടെ കിടപ്പ് ഗുരുതരമാണെന്ന് മനസ്സിലായത്. ക്ലാസ്സില്‍ നിന്നും ഞങ്ങളെ രണ്ടു പേരേയും ടീച്ചര്‍ വിളിച്ചിറക്കി. എന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ച് ടീച്ചര്‍ ചോദിച്ച ചോദ്യം ഇപ്പൊഴും ഓര്‍മ്മയുണ്ട്.
"ഇപ്പഴെ പെണ്‍പിള്ളെരുടെ പാവാടയുടെ അളവെടുക്കാനാണൊടാ നീയൊക്കെ വരുന്നത്....?". ജയഘോഷിന്റെ അവസ്ഥ എന്റെതിനേക്കാളും ഭേദം!!!!!!!!!!!!!!!!
ആ പ്രശ്നം മൂലം ഞാന്‍ 1-2 ദിവസം വയറു വേദന എന്ന പേരില്‍ സ്കൂളില്‍ പോകാതിരുന്നു. എന്നാല്‍ ഒരു ദിവസം , പുറത്ത് പോയി വന്ന അച്ചന്‍ എന്നെ "നീ പഠിക്കാന്‍ പോകുന്നത് പെണ്‍പ്പിള്ളേരുടെ പാവാടയുടെ അളവെടുക്കാനാണോ?", എന്നും പറഞ്ഞ് അച്ചാലും പിച്ചാലും തല്ലി വശക്കേടാക്കിയതിനാല്‍ വയറുവേദനയ്ക്ക് അവധി നല്കി അടുത്ത ദിവസം തന്നെ സ്കൂളില്‍ പോയി തുടങ്ങി.
അച്ചന്റെ സഹപ്രവര്‍ത്തകന്റെ മകളെയാണ്‍ ഞങ്ങള്‍ കമന്റ്ടിച്ചതെന്ന കാര്യം വൈകിയാണറിഞ്ഞത്. എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ പറഞ്ഞ നിര്‍ദ്ദോഷമായ ഒരു തമാശയെ ഒരു പാരയായി ഞങ്ങള്‍ക്കെതിരെ ഉപയോഗിച്ച ടീച്ചറിന്റെ മകളെ ഞാനിപ്പോഴും കാണാറുണ്ട്. എന്നെപ്പോലെ അയാളും ഒരു ബാങ്ക് ജീവനക്കാരിയാണ്. തമ്മില്‍ കണ്‍ടാലും ഇപ്പൊഴും മിണ്ടാറില്ല.
ഇളം മനസ്സിനേറ്റ പ്രഹരത്തില്‍ നിന്നും ഇപ്പോഴും കരകേറാനാവത്തത് കൊണ്ടാവണം.
കാലം എന്ന വൈദ്യന്‍ ഒരു മരുന്നു കാണിച്ചു തരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ..........

Wednesday, 7 May 2008
ഓര്‍മ്മകള്‍ ഇവിടെ തുടങ്ങട്ടെ..............
പണ്ടു പണ്ടു.......കമ്പ്യുട്ടര്‍ എന്ന വാക്ക് സുപരിചിതം ആകും മുമ്പ്..... ഇന്റെര്‍നെറ്റ് സ്വപ്നത്തില്‍ പോലും വരും മുമ്പ്...... മൊബൈല്‍ ഫോണ്‍ തൂണിലും,തുരുമ്പിലും സര്‍വ്വവ്യാപിയായി വിലസിത്തുടങ്ങും മുമ്പ്.....
കൊല്ലം ജില്ലയിലെ മയ്യനാട് എന്ന കുഗ്രാമത്തിലെ, അദ്ധ്യാപനം ആത്മാര്‍ത്ഥതയായി കരുതിയ അവസാന തലമുറയിലെ അദ്ധ്യാപകരോടൊപ്പം, അവരുടെ ശിക്ഷണത്തില്‍ വിദ്യയും, വിവേകവും നേടി ജീവിതത്തിന്റെ അനന്ത വിഹായസ്സിലേക്ക് പറന്നു പോയ; മയ്യനാട് ഹൈസ്ക്കൂളിലെ (ഇന്നത്തെ മയ്യനാട് ഹയ്യര്‍ സെക്കണ്ടറി സ്ക്കൂള്) 1984-1990 ബാച്ചിലെ എന്റെ സതീര്‍ത്ഥ്യരെ കുറിച്ചുള്ള ഓര്‍മ്മകളാണ്‍ ഈ ബ്ലോഗിനാധാരം.......
ഗുരുശിഷ്യ ബന്ധം ഇന്നത്തെപ്പൊലെ വെറും ഹലോയില്‍ ഒതുങ്ങാത്ത ഒരു കാലമായിരുന്നു അത്.
തങ്ങളുടെ വിദ്യാര്‍ത്ഥികളെ കരുതലൊടെ മാത്രം കണ്ട ആ ഗുരുനാഥന്മാരെ നമിച്ചു കൊണ്ട് മാത്രമേ ഇപ്പോഴും ഓര്‍ക്കാറുള്ളൂ...... അവരുടെ ശിക്ഷണം നമ്മുടെ നന്മയ്ക്കാണെന്ന തിരിച്ചറിവ് ആ പ്രായത്തിലുണ്ടായില്ല. ഓരോ ശിക്ഷ ലഭിക്കുമ്പോഴും അതില്‍ നിന്നു രക്ഷപെടാന്‍ അന്ന് എന്തൊക്കെ കുതന്ത്രങ്ങളാണൊപ്പിച്ചു വച്ചിരുന്നത്......
ഓര്‍ക്കുമ്പൊള്‍ ഇപ്പൊള്‍ സങ്കടം തോന്നുന്നു.... പോയ ദിനങ്ങളൊന്നും തിരിച്ചു വരില്ല എന്നയറിവ്.... അറിവില്ലാത്ത പ്രായത്തില്‍ ചെയ്ത ഗുരുനിന്ദ ഇപ്പൊഴും ഒരു ഉമിത്തീയായി നീറുന്ന കൂട്ടുകാര്‍.....
എല്ലാവരെയും പോലെ, 10-അം ക്ളാസ്സിലെ അവസാന ദിവസം ഒരു പാര്‍ട്ടിയും നടത്തി, ഗ്രൂപ്പ് ഫോട്ടൊയും എടുത്ത് പിരിയണമെന്നായിരുന്നു ഞങ്ങളുടെയും ആഗ്രഹം. എന്നാല്‍ കൈയിലിരിപ്പു കൊണ്ടോ,അദ്ധ്യാപകരൊടുള്ള ചില അസ്വാരസ്യങ്ങള്‍ കൊണ്ടോ എന്തൊ, അവസാന ദിനങ്ങള്‍ പ്രതീക്ഷിച്ച പോലെ പാര്‍ട്ടിയും നടത്തി, ഫോട്ടൊയും എടുത്ത് പിരിയാന്‍ കഴിഞ്ഞില്ല. ആയതിനാല്‍ പലരുടെയും മുഖങ്ങള്‍ ഓര്‍മ്മയില്‍ ചിതലരിച്ചു പോയി...... ഇടയ്ക്കും തെറ്റയ്ക്കും തമ്മില്‍ കണ്ട് മുട്ടുമ്പൊള്‍ ഒരു ഗെറ്റ് ടുഗെതറിനെ പറ്റി എല്ലാവരും ആഗ്രഹിക്കും. ജീവിതത്തിന്റെ നൂറു കൂട്ടം തിരക്കു മൂലം പലര്‍ക്കും ഒരു ഒത്ത് ചേരലിനു സാധിക്കുന്നില്ല.
ഇവിടെ നന്ദി പറയേണ്ടത് ഓര്‍ക്കൂട്ടിനോടാണ്. അകന്നു പോയ ഞങ്ങളുടെ ആ പഴയ കളിക്കൂട്ടുകാരെ പലരെയും തമ്മില്‍ ബന്ധിപ്പിച്ചത് ഓര്‍ക്കൂട്ടാണ്. അതില്‍ പിടിച്ച് ഷിബിയും, ഷഹനാസും, ജയഘോഷും, സജിത്തും, അമര്‍തലാലും,സതീഷും,പ്രമോദും തുടങ്ങി പലരും ഒരു ഒത്തുചേരലിനെ പറ്റി ആഗ്രഹിക്കുന്നു.
പോയ ദിനങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആയിരിക്കും ഈ ബ്ലോഗിന്റെ നട്ടെല്ല്..... ചിലപ്പോള്‍ അകന്നു പോയ മറ്റ് കൂട്ടുകാരെ ഈ ബ്ലോഗ് വഴി ഒരു ഒത്തുചേരലിനു വഴിയൊരുക്കിയേക്കാം....
ഏവര്‍ക്കും സ്വാഗതം................ വരും ദിനങ്ങളില്‍ ഓര്‍മ്മയുടെ ചെപ്പില്‍ നിന്നും ഓരൊന്നായി ഇവിടെ കുറിച്ചിടാം......

Subscribe to:
Posts (Atom)