Wednesday 21 May 2008

കോത്തീക്കണ്ണാ....നോക്കല്ലേ.........!!!!!!!!!

ചുക്കില്ലാത്ത കഷായമില്ല എന്നു പറഞ്ഞപോലായിരുന്നു ധനപാലന്‍ സാര്‍ എന്ന ഡ്രോയിങ് അദ്ധ്യാപകന്റെയും കാര്യം. ഏതു കാര്യത്തിനും : അതു നല്ലതോ, ചീത്തയോ എന്നൊന്നും ഒരു പ്രശ്നമല്ല! കേറി ഇടപെട്ടുകളയും!!!!!!! (മിക്കവാറും എല്ലാ കാര്യവും ഇത്തരത്തില്‍ ഇടപെട്ട് കുളമാക്കിയ ചരിത്രമേ അങ്ങേര്‍ക്കുള്ളു...)

സ്ക്കുളിലെ മണിയടിക്കണോ? സാര്‍ റെഡി! സ്ക്കൂള്‍ ആനിവേഴ്സറിയ്ക്ക് കാര്‍ന്നോരാകണോ? മൂപ്പര്‍ റെഡി..!! ഇത്രയും ആത്മാര്‍ത്ഥത വേറെ ആര്‍ക്കുണ്ടു? സ്വന്തം വിഷയം ഡ്രോയിങ്ങ് ആയതിനാല്‍ ഇഷ്ടം പോലെ സമയവും ഇത്തരം പരിപാടിക്ക് അദ്ദെഹത്തിനുണ്ട്. പോരെങ്കില്‍ , ക്ലാസ്സ് കട്ട് ചെയ്ത് നടക്കുന്നവനെയൊക്കെ , പൊക്കി സ്റ്റാഫ് റുമില്‍ കൊണ്ടു പോയി "ഉപദെശിച്ചു " പീഡിപ്പിക്കുന്ന ഒരു ചെറിയ അസുഖവും ഉണ്ടായിരുന്നു.

ഇത്രയൊക്കെ നല്ല കാര്യം ചെയ്ത് സ്വന്തം സ്ഥാപനത്തെയും അതിലെ ആയിരക്കണക്കിനു വരുന്ന കുട്ടികളുടെയും രക്ഷകര്‍ത്താവുമൊക്കെ ചമഞ്ഞ് നടന്ന ഈ പുണ്യാത്മാവിനെങ്ങനെ "കോത്തീക്കണ്ണന്‍" എന്ന പേരു കിട്ടി? പറയാം, പിടയ്ക്കാതെ......


സ്കൂളിലെ പരീക്ഷയ്ക്ക് കുട്ടികള്‍ കൃത്രിമം കാട്ടാതിരിക്കാന്‍, എഴുതുന്ന ഓരോ പരീക്ഷാപേപ്പറിലും ബന്ധപ്പെട്ട അദ്ധ്യാപകന്‍ ഒപ്പിട്ട് നല്ക്കണമല്ലോ? അങ്ങനെ ഒരു പരീക്ഷാ കാലത്ത്, ധനപാലന്‍ സാര്‍ ഇതു പോലെ ഒപ്പിട്ടുകൊണ്ടിരുന്നപ്പോള്‍ , പിറകു വശത്തെ ബഞ്ചില്‍ നിന്നും ഒരു പിറുപിറുപ്പു കേട്ടു. അന്നേരം സാര്‍ പറഞ്ഞു : "എനിക്ക് പിറകില്‍ ഒരു കണ്ണു ഉണ്ടു". ഏതോ ഒരാള്‍ ഗുരുദക്ഷിണയായി അന്നേരം തന്നെ നല്കിയ പേരാണു "കോത്തിക്കണ്ണന്‍". എന്തായാലും , പിന്നെ ആ പേരു പറഞ്ഞാലേ സഹ അദ്ദ്യാപകര്‍ക്കു പോലും അദ്ദെഹത്തെ അറിയു എന്നു പറഞ്ഞാല്‍ , ആ പേരിന്റെ ഒരു ഗ്ളാമറേ!!!!!!!!!


പരീക്ഷാ ഹാളില്‍ വന്നാല്‍ ഇദ്ദെഹത്തിന്റെ വക ചില നമ്പരുകളുണ്ടു. അതിലൊന്നു കാക്കയെ ഓടിക്കുന്ന വിധമാണു. കൈയിലെ ചൂണ്ട് വിരലും പിന്നെ നടു വിരലും തെറ്റാലി പോലെ പിടിച്ചു കാക്കയെ ഉന്നം പിടിക്കുന്ന കണ്ടാല്‍ , ഏതു കാക്കയും ഇങ്ങെരുടെ തലയില്‍ തന്നെ ഉന്നം തെറ്റാതെ തൂറിയേച്ചു പറന്നു പോകും!!! പിന്നെ മറ്റൊന്ന് , ചൂരലോ, സ്കെയിലോ, മുകളിലെയ്ക്ക് ഇട്ടെച്ച്, ഒരു ചോദ്യമുണ്ടു: " ഇത് മൂക്ക് വെച്ച് പിടിക്കുന്നത് കാണണോ?". ഇപ്പം തന്നെ ഒരു മാജിക്ക് പ്രതീക്ഷിച്ച് വായും തുറന്നിരിക്കുന്നവരെ വിഡ്ഡിയാക്കി കൊണ്ട് അങ്ങേര്‍ തന്റെ വിരല്‍ വച്ച് മൂക്കില്‍ പിടിക്കും ; സ്കെയിലും , ചൂരലും താഴെയും കിടക്കും !!

കുറച്ചു നാള്‍ ഗള്‍ഫില്‍ ജോലി ചെയ്തതിന്റെ ഓര്‍മ്മയ്ക്ക്, അവിടുത്തെ വിശെഷങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിളമ്പുമ്പോള്‍ , വിദ്യാര്‍ത്ഥികള്‍ സഹിക്കുകയേ മാര്‍ഗ്ഗമുള്ളു.


പുലിക്കൊടന്‍ ചന്ദ്രമോഹനന്‍ സാറും , കോത്തിക്കണ്ണനും "അപാര" സ്നേഹത്തിലായിരുന്നു. ഒരിക്കല്‍ ഒരു സേവന വാരത്തിനു, പുലിക്കൊടനെ പറ്റി കോത്തിക്കണ്ണന്‍ "ഇച്ചീച്ചി" പറഞ്ഞെന്ന് ആരോ പുലിക്കോടനെ അറിയിച്ചു. അദ്ദെഹത്തില്‍ നിന്നും കിട്ടിയ മറുപടി അപാരമായിരുന്നു :"അല്ലെലും ആ @#%*& മോന്‍ എന്നെ പറ്റി വേണ്ടാത്തതെ പറയൂ...പരിപാടിയുണ്ടടാ. അവനു ഞാന്‍ വച്ചിട്ടുണ്ട്!!!".

അന്നു സ്റ്റാഫ് റുമില്‍ വച്ച് 2 പേരും ഭയങ്കര തെറി വിളിയായിരുന്നു. അതിന്റെ ഫലമായി ഞങ്ങള്‍ക്ക് പുതിയ പല വാക്കുകളും , ഗുരുനാഥന്‍മാരില്‍ നിന്നും പഠിക്കാന്‍ കഴിഞ്ഞു...(പ്രിയ സുഹൃത്ത സതീക്ഷ് പറഞ്ഞപ്പോഴാണു ഈ കഥ ഓര്‍മ്മ വന്നത്).


ഓരോ വിദ്യാര്‍ത്ഥിയേയും കൈപിടിച്ച്, പടം വരപ്പിച്ചു വലിയ പ്രശത്നാക്കാമെന്നൊന്നും അദ്ദെഹം ആരോടും വാക്കു നല്കിയിരുന്നില്ല. എന്നാലും കുട്ടികളുമായി ഒരു ആത്മബന്ധം നിലനിര്‍ത്തിയിരുന്നു. പുകവലിയ്ക്കാന്‍ തീപ്പെട്ടി ചോദിച്ചാല്‍ ഒരു മടിയും കൂടാതെ തരുന്ന, "ആരും കാണാതെ വലിച്ചൊണം", എന്നൊരു എളിയ ഉപദെശവും തരുന്ന പ്രിയ കോത്തിക്കണ്ണനെ എങ്ങെനെ മറക്കും? പഴുതാര മീശയും, വീതുളി കൃതാവും, ഇരട്ടപോക്കറ്റുള്ള അരക്കൈയ്യന്‍ ഷര്‍ട്ടുമിട്ട്, അലങ്കാര പണിയുള്ള സ്വന്തം സൈക്കിളില്‍ ,സ്ക്കുളിലെ ഫസ്റ്റ് ബെല്ലിനു മുമ്പ് ചെത്തി കുട്ടപ്പനായി വരുന്ന ആ രൂപത്തെ എങ്ങനെ മറക്കും?


വെറുമൊരു ഡ്രോയിങ് അദ്ധ്യാപകനായ അദ്ദെഹത്തിനീ വട്ടപ്പെരു നല്കിയനുഗ്രഹിച്ച പേരറിയാത്ത എന്റെ മുന്‍ഗാമിക്കും സ്വസ്തി.........

No comments: