Monday 12 May 2008

നീയൊക്കെ എന്തിനാടാ വരുന്നേ....ങേ....?????????????

ഒത്ത ഉയരം. അതിനൊത്ത വണ്ണം. ഡോള്‍ബിയും,ഡിജിറ്റല്‍ ട്രാക്ക് സൌണ്ടും തോല്ക്കുന്ന നല്ല മുഴക്കമുള്ള ശബ്ദം.....സ്വതേ ചുവന്ന കണ്ണുകള്‍. ഇടത്തേ കൈയില്‍ ഒരു റാഡോ വാച്ച്....ബെല്‍ ബോട്ടം പാന്റ്.....തല ഉയര്‍ത്തിയുള്ള നടത്തം ....

വാ അല്പ്പം തുറന്ന്, കീഴ്ത്താടിയിലെ പല്ലു കൊണ്ട് മേല്‍ത്താടിയിലെ ഉളിപ്പല്ലു ചവയ്ക്കുന്ന ശീലം....ഒരു ഉരുള മൂക്കുപ്പൊടി ഒന്നിച്ചു വലിച്ചു കയറ്റി പോത്ത് അമറുന്ന പോലെ തുമ്മുന്ന സ്വഭാവം.....

സുരാജ് വെഞ്ഞാറമ്മൂട് "യെവന്‍ പുലിയാ ട്ടാ........" എന്ന് പറഞ്ഞ് പ്രസിദ്ധമാക്കും മുമ്പേ എന്റെ സ്ക്കുളിലെ മുന്‍ഗാമികള്‍ ആരൊ ഇട്ട വട്ടപ്പേരാണു "പുലിക്കോടന്‍"

ഇതു ഞങ്ങളുടെ സ്വന്തം ചന്ദ്രമോഹനന്‍ സാര്‍.......... താമസം സ്കൂളിനടുത്ത് തന്നെ. ശരിക്കും പറഞ്ഞാല്‍ സ്കൂള്‍ ഗ്രൌണ്ടിനടുത്ത്...

സ്കൂളിലെ ഒരു വിധത്തിലുള്ള അലവലാതികളുടെ പേടിസ്വപ്നം.....
വെറുതേ റോഡിലിറങ്ങി സിന്ദാബാദ് വിളിച്ച്, വഴിയേ പോകുന്ന വണ്ടിക്ക് കല്ലെറിയുന്നവനെയോക്കെ ഒതുക്കാന്‍ പോലീസുകാര്‍ അടിക്കാന്‍ ഉപയോഗിക്കുന്ന മാതിരിയുള്ള ചൂരലായിരുന്നു സാറിന്റെയും ആയുധം....

ഇഷ്ട വിഷയം കണക്ക്. ടൈം പാസ്സിനു സ്ക്കുള്‍ സൊസൈറ്റിയും ഉണ്ടായിരുന്നു. ആ ഇനത്തില്‍ കുറെ തുട്ട് അദ്ദെഹം അടിച്ചു മാറ്റിയെന്ന് ശത്രുക്കള്‍ പറഞ്ഞു പരത്തുന്നുണ്ട്. വിശ്വസിക്കരുത്......!!!!!!!!!!

ബോര്‍ഡില്‍ ഒരു കണക്ക് എഴുതിയിട്ട ശേഷം പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് ഒരു ഡയലോഗ് ഉണ്ട് :

"SIMPLE IDEA. WHATEVER MAY BE THE PROBLEM, WE CAN DO IT SIMPLY".


അന്നും , ഇന്നും എനിക്ക് ഇതിന്റെ അര്‍ത്ഥം അറിയില്ല എന്നു പറഞ്ഞാല്‍ ഗുരുനിന്ദയാകുമോ.....?????????


സ്ക്കുള്‍ ജീവിതത്തിനു ശേഷവും ജയറാമിനും, സതീഷിനും, ഗുണ്ടീച്ചി സന്തോഷിനും ഇതായിരുന്നു മിമിക്രി നടത്താന്‍ സ്ഥിരം നമ്പര്‍ !!!!!!!!!!

ക്ലാസ്സില്‍ കയറാതെ കറങ്ങി നടക്കുന്നവനെ പിടിക്കാന്‍ അദ്ദെഹത്തിനു സ്വന്തം രീതികളുണ്ടായിരുന്നു. ഒരു സാമ്പിള്‍ ഇതാ:
കടലാസും, കന്നാസും പോലെ കഴിഞ്ഞിരുന്ന ജയഘോഷും ,ജയചന്ദ്രനും , പതിവു പോലെ ക്ലാസ്സ് കട്ട് ചെയ്ത് സൈക്കിളില്‍ ഒരു ഊട് വഴിയിലൂടെ വരവേ പുലിക്കോടന്റെ മുന്നില്‍ ചെന്നു ചാടി. അങ്ങെരാകട്ടെ, സ്കൂളിലെ സൊസൈറ്റിയുടെ പേരും പറഞ്ഞ് മിക്കപ്പോഴും മുങ്ങി നടക്കുന്ന വിദ്വാനും. പിറ്റേന്ന് രാവിലെ ക്ലാസ്സില്‍ വച്ച് അറ്റെന്‍ഡന്‍സ് എടുക്കവേ, ജയചന്ദ്രനേയും ഘോഷിനേയും പുലി പൊക്കി.


"ഇന്നലെ നീയൊക്കെ തെക്കൊട്ട് പോകുന്ന കണ്ടല്ലോ? നിനക്കൊക്കെ വടക്കോട്ട് പൊയ്ക്കൂടെ? " ഇതു പറയുകയും അവന്മാരുടെ ചന്തിക്ക് പെട വീഴുകയും ചെയ്തത് മിന്നല്‍ വേഗത്തിലായിരുന്നു.......അതാ പറഞ്ഞെ, ആശാനു അടുപ്പില്‍ തൂറാം; ശിഷ്യനു പറ്റില്ല............

അദ്ദെഹത്തിന്റെ വീട്ടില്‍ റ്റൂഷനു പോകുമായിരുന്നു. കൂട്ടിനു ജയറാം , ബള്‍ബ് മനൊജ്, ചൂര സൂരജ്, മുതലായവരുണ്ടായിരുന്നു. വീട്ടിലെ സ്വീകരണമുറി നിറയെ പുലിക്കോടന്റെ പലവിധത്തിലുള്ള ഫോട്ടോകളാല്‍ അലംകൃതമായിരുന്നു. മീശയുള്ളത്, മീശയില്ലാത്തത്, സിഖ്കാരനെ പോലെ തലപ്പാവും താടിയും ഉള്ളത്, "വൈശാലി" സിനിമയിലെ ലോമപാദ രാജാവിനെപ്പോലെ തലമുടി നീട്ടിവളര്‍ത്തിയത്......അങ്ങനെ ഒട്ടനവധി പോസിലുള്ള ചിത്രങ്ങള്‍ അലങ്കരിച്ച സ്വീകരണ മുറിയിലിരുന്നാണ്‍ അദ്ദേഹം ഞങ്ങളെ റ്റൂഷന്‍ എടുത്തിരുന്നത്. ആയ കാലത്ത് ഒരു കൊച്ചു കൃഷ്ണന്‍ ആയിരുന്നെന്നു പലരും പറയുന്നുണ്ട്......ദോഷം പറയരുതല്ലോ? നാട്ടില്‍ പുലി ആണെങ്കിലും വീട്ടില്‍ ഒരു എലിയായിരുന്നു അദ്ദെഹം. പെണ്ണുമ്പിള്ളയുടെ മുന്നില്‍ എലിയെ പോലെയും ഞങ്ങളുടെ മുന്നില്‍ പുലിയെ പോലെയും ഉള്ള പാവം പുലിക്കൊടന്‍..........

ക്ലാസ്സിലെ മുന്‍ ബെന്‍ച്ചിലിരിക്കുന്ന എന്നെപ്പൊലുള്ള കുരുട്ടുകളുടെ നേതാവായിരുന്നു കൊതുകു സജു. ഒരു ദിവസം അവനൊരു ഭയങ്കര കണ്ടുപിടിത്തം നടത്തി...."നോക്കടാ!!!! പുലിക്കോടന്‍ ജട്ടിയിട്ടിട്ടില്ല!!!!!!!!!..."മുന്‍ബെന്‍ന്ചിലിരിക്കുന്നതു കൊണ്ടും , അദ്ദെഹത്തിന്റെ ബെല്‍ബോട്ടം പാന്റിന്റെ സവിശെഷത കൊണ്ടും സങ്ഗതി ശരിയാണെന്ന് പിടികിട്ടി. കമ്പിയില്ലാ കമ്പി വഴി വിവരം എല്ലാവനും അറിഞ്ഞു. ഇതൊന്ന് ശരിക്കു കാണാന്‍ എന്തായിരുന്നു തിരക്ക്............ എന്തായാലും മുന്‍ ബെന്ചിലിരുന്നു കൊതുകും ഞാനുമൊക്കെ ഒപ്പിക്കുന്ന കുരുത്തക്കെടുകള്‍ക്ക് അടി വാങ്ങുന്നത് പിറകിലിരിക്കുന്നവന്‍മാരാണ്.

"നീയൊക്കെ ക്ലാസ്സില്‍ കയറിയില്ലെങ്കില്ലും ഒന്നുമ്മില്ല! അറ്റെന്‍ഡന്‍സ് വേണൊ? ഞാന്‍ തരാം!!!!!!!! സിനിമാ കാണാന്‍ കാശ് വേണൊ!!!!! അതും തരാം...........!!!!!!!!!!!!!" . ഇതും അദ്ദെഹം പറഞ്ഞതു തന്നെ. ക്ലാസ്സിലെ അലവലാതികളെ ഒഴിവാക്കാന്‍ അദ്ദെഹം കണ്ട മാര്‍ഗ്ഗം !!!! ഇതു പോലെ നമ്മെ സ്നേഹിക്കുന്ന ഗുരുനാഥന്‍മാര്‍ ഇന്നത്തെ തലമുറയ്ക്കന്യം.....

പുറമേ പരുക്കനായിരുന്നെങ്കിലും, അകമെ മൃദുല ഹൃദയവുമായിരുന്ന അദ്ദേഹത്തെപ്പോലെ ഒരദ്ധ്യാപകനെ പിന്നീടുള്ള വിദ്ധ്യാര്‍ത്ഥി ജീവിതത്തില്‍ കണ്ടു മുട്ടിയിട്ടില്ല..........

നന്മയുടെ രൂപം ചിലപ്പോള്‍ പരുക്കനായിരിക്കും , അല്ലേ കൂട്ടുകാരേ...........?????????

1 comment:

pallikkoodamkathakal said...

വായിച്ചിട്ട് കമന്റ് ഇടടാ അപ്പികളേ.....